

റിയാദ്: ലാന്റിംഗിനിടെ കോഴിക്കോട്- റിയാദ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം.

വന്‍ ദുരന്തത്തില്‍ നിന്നാണ് വിമാനവും യാത്രക്കാരും രക്ഷപ്പെട്ടത്. ഐ എക്‌സ് 1321 വിമാനം റിയാദില്‍ ലാന്റ് ചെയ്തയുടന്‍ വന്‍ ശബ്ദം കേട്ടതായി യാത്രക്കാര്‍ പറഞ്ഞു. വീണ്ടം വലിയ ശബ്ദം കേട്ടതായി യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. വിമാനത്തിന്റെ ഇടതുഭാഗത്തെ ടയറാണ് പൊട്ടിത്തെറിച്ചത്.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. രാത്രി 11.45ന് മടങ്ങേണ്ട വിമാനം സംഭവത്തെ തുടര്‍ന്ന് ഏറെ നേരെ റണ്‍വേയില്‍ തന്നെ നിര്‍ത്തിയിടുകയായിരുന്നു.

