

ഇലന്തൂര്‍: 1937 ജനുവരി 20ന് ഗാന്ധിജി സന്ദര്‍ശനം നടത്തിയ ഇലന്തൂരില്‍ ഗാന്ധിജയന്തി ദിനത്തില്‍ വിവിധ പരിപാടികളോടെ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. ഇലന്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താഴയില്‍ ഗ്രൂപ്പ് സംഘടിപ്പിച്ച ദിവസം മുഴുവന്‍ നീണ്ടുനിന്ന പരിപാടിയില്‍ ഈ പ്രദേശത്തു നിന്ന് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഗാന്ധിയന്മാര്‍/ അവരുടെ കുടുംബാംഗങ്ങള്‍, വിദ്യാഭ്യാസം, സിനിമ, മാനേജ്‌മെന്റ്, ശുചീകരണ മേഖലകളില്‍ സമൂഹത്തിന് വലിയ സംഭാവനകള്‍ നല്‍കിയവര്‍ തുടങ്ങി 15ഓളം പേരെ ആദരിച്ചു.

ഇലന്തൂര്‍ മാര്‍ത്തോമാ വലിയ പള്ളി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് ആരംഭിച്ച പരിപാടിയില്‍ താഴയില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ ആമുഖ പ്രഭാഷണം നടത്തി. മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് ഉദ്ഘാടനം ചെയ്തു. ഗാന്ധിയനും എം ജി സര്‍വകലാശാല മുന്‍ റിസര്‍ച്ച് ഗൈഡും തുരുത്തിക്കാട് ബി എ എം കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. ജോസ് പാറക്കടവില്‍ ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി.

പ്രമുഖ ഗാന്ധിയനും ഗാന്ധിജിയെ ഇലന്തൂരിലേയ്ക്ക് ക്ഷണിച്ചു വരുത്തിയ ആളുമായ കുമാര്‍ജിയുടെ (കെ കുമാര്‍) മകന്‍ ഭദ്രകുമാര്‍, വനജാക്ഷിയമ്മ, ഖദര്‍ ദാസ് ടി പി ഗോപാലപിള്ളയുടെ മകള്‍ ലീലാഭായി, മീനാക്ഷിയമ്മയുടെ മകന്‍ സുധീര്‍ കുമാര്‍, പ്രൊഫ. ഡോ. ജോസ് പാറക്കടവില്‍ എന്നിവരെയും മാനേജ്‌മെന്റ് രംഗത്തെ ലീഡര്‍ഷിപ്പ് മികവിന് താഴയില്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ തമ്പി എം മത്തായിയേയും ഈ വരുന്ന ഓസ്‌കര്‍ അവാര്‍ഡുകളില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക നോമിനേഷനായ 2018ന്റെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, സിനിമാതാരം അജു വര്‍ഗീസ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
ഇവര്‍ക്കു പുറമെ എം ജി യൂണിവേഴ്‌സിറ്റി എം കോം അഞ്ചാം റാങ്ക് ജേതാവ് ജൂവെലിന്‍, അയിരൂര്‍ വലിയകുന്നം സെന്റ് മേരീസ് വി എച്ച് എസ് എസില്‍ നിന്ന് പ്ലസ് ടു സയന്‍സില്‍ ഉന്നത വിജയം നേടിയ സാന്ദ്ര സജി, പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റിന് അര്‍ഹരായ വി എച്ച് എസ് എസ് ഇലന്തൂരിലെ അമല ഉദയന്‍, കാരംവേലി എസ് എന്‍ ഡി പി എച്ച് എസ് എസിലെ സ്‌നേഹ വി എസ് എന്നിവര്‍, ആശാ വര്‍ക്കര്‍മാരായ മണി സി പി, ശ്രീകല, ഹരിത സേനാംഗങ്ങളായ മിനി തോമസ്, അഞ്ജു വിശ്വനാഥ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
കുമാര്‍ജിയുടെ മകന്‍ ഭദ്രകുമാര്‍, താഴയില്‍ ഗ്രൂപ്പ് എം ഡി ജിനോയ് ജോണ്‍, ഡയറക്ടര്‍ പ്രൊഫ. കോശി തോമസ്, ജനറല്‍ മാനേജര്‍ തമ്പി എം മത്തായി എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തില്‍ റവ. ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. ഗാന്ധിയനായിരുന്ന പുളിന്തിട്ട പി സി ജോര്‍ജിന്റെ കുടുംബാംഗമായ റവ. പി എ ഏബ്രാഹാമിനെ ആദരിച്ചു. താഴയില്‍ ഗ്രൂപ്പ് സ്റ്റാഫംഗങ്ങള്‍ അവതരിപ്പിച്ച പ്രത്യേക ഗാന്ധിജയന്തി ദിന കലാപരിപാടികളും അരങ്ങേറി.

