
ദുബൈ:കൊവിഡ് കേസുകളില്‍ വലിയ കുറവ് സംഭവിച്ചതായി ലോകാരോഗ്യസംഘടന. കഴിഞ്ഞയാഴ്ച ആഗോളതലത്തില്‍ 4 ദശലക്ഷത്തോളം കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും രണ്ട് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കണക്കാണിതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ഇക്കഴിഞ്ഞ ആഴ്ചകളില്‍ 4.4 ദശലക്ഷത്തോളം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ കുറവുണ്ടായതായി ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യ വിഭാഗം കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോകത്താകമാനമുള്ള മരണങ്ങളുടെ എണ്ണം ഏകദേശം 62,000 ആയി കുറഞ്ഞു. പ്രതീക്ഷയുടെ നാളുകളാണ് ഇനി വരാന്‍ പോകുന്നതെന്നാണ് കരുതുന്നത്.

