

ദോഹ: ഖത്തര്‍ ടൂറിസം ഷോപ്പ് ഖത്തര്‍ 2024ന്റെ മൂന്നാമത്തെ റാഫിള്‍ നറുക്കെടുപ്പ് പ്ലേസ് വെന്‍ഡോമില്‍ നടത്തി. ഏഴ് ഭാഗ്യശാലികള്‍ക്ക് 10,000 മുതല്‍ റിയാല്‍ ക്യാഷ് പ്രൈസുകള്‍ നല്‍കി. ഒരു ഭാഗ്യശാലിയ്ക്ക് ലാന്‍ഡ്റോവര്‍ ഡിഫന്‍ഡര്‍ ലഭിച്ചു.

ഈ വര്‍ഷം ഷോപ്പ് ഖത്തറിന്റെ ഭാഗമായി നാലു നറുക്കെടുപ്പുകളാണ് നടക്കുന്നത്. ചെലവഴിക്കുന്ന ഓരോ 200 റിയാലിനും നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിക്കും. മികച്ച സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

മൂന്നാമത്തെ റാഫിള്‍ നറുക്കെടുപ്പിലെ ഏഴ് ഭാഗ്യശാലികള്‍: ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡര്‍- റാനിയ അലി; 50000 റിയാല്‍- അഫ്ഷാദ് റിയാദ്, 20000 റിയാല്‍- ഹനാന്‍ ജാസിമത്ത്, രൂപാല്‍ ഷാ, 10000 റിയാല്‍- സല്‍മാന്‍ ജാബിര്‍, മെന്ന മുഹമ്മദ്, റിം മൊനാജെദ്.
അവസാനത്തെ നറുക്കെടുപ്പ് ജനുവരി 27ന് ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ നടക്കും.

