ഗ്രീന്‍ ഫീല്‍ഡ് നിര്‍മാണത്തില്‍ സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം നല്‍കണം: ബെന്നി ബെഹനാന്‍ എം പി

Web Desk
1 Min Read

അങ്കമാലി: അങ്കമാലിയില്‍ നിന്ന് ആരംഭിച്ച് കുണ്ടന്നൂരില്‍ എത്തിച്ചേരുന്ന എറണാകുളം ബൈപ്പാസ് നിര്‍മ്മാണവേളയില്‍ സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ ഉള്ള നഷ്ടപരിഹാരം ലഭ്യമാക്കേണ്ടതുണ്ടെന്ന് ബെന്നി ബെഹനാന്‍ എം പി ആവശ്യപ്പെട്ടു.

city exchange

നിര്‍മ്മാണവേളയിലും കെട്ടിടങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് കെട്ടിടത്തിന്റെ പഴക്കം കണക്കാക്കാതെ നഷ്ടപരിഹാരം നല്‍കുന്നതിന് പ്രത്യേകാനുമതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ മാതൃക പിന്തുടര്‍ന്ന് അങ്കമാലി കുണ്ടന്നൂര്‍ എറണാകുളം ഗ്രീന്‍ഫീല്‍ഡ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കണം.

ദേശീയപാത അതോറിറ്റി നിര്‍മ്മിക്കുന്ന പ്രസ്തുത ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ കെട്ടിടങ്ങളുടെ കാലപ്പഴക്കം പരിഗണിക്കാതെ തന്നെ ഇപ്പോഴത്തെ നിര്‍മ്മാണ ചെലവ് കണക്കാക്കണമെന്നും കെട്ടിടങ്ങളും വീടുകളും നഷ്ടപ്പെടുന്നവര്‍ക്ക് ഇപ്പോഴത്തെ നിര്‍മ്മാണ ചെലവിന് ആനുപാതികമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി, മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്ക് ബെന്നി ബഹനാന്‍ എം പി കത്ത് നല്‍കി.

Share This Article
Leave a Comment
error: Content is protected !!