28-ാം വര്‍ഷവും മികച്ച വിജയവുമായി ഫിറ്റ്ജീ

Web Desk
1 Min Read

കൊച്ചി: ജെ ഇ ഇ അഡ്വാന്‍സ്ഡ് 2024ല്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് ഫിറ്റ്ജീ വിദ്യാര്‍ഥികള്‍. സമ്മര്‍ദ്ദ രഹിതവും സമഗ്രവുമായ സമീപനത്തില്‍ മൂല്യവ്യവസ്ഥയും ധാര്‍മികതയും മികച്ച അധ്യാപന രീതിയുമാണ് ഫിറ്റ്ജി പിന്തുടരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

city exchange

വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും കഠിനാധ്വാനമാണ് തുടര്‍ച്ചയായ മികച്ച ഫലങ്ങള്‍ ഫിറ്റ്ജീക്ക് സമ്മാനിക്കുന്നത്. ജെ ഇ ഇ അഡ്വാന്‍സ്ഡില്‍ തുടര്‍ച്ചയായി 28-ാം വര്‍ഷമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് വിജയം നേടുന്നത്. ഫിറ്റ്ജീയുടെ രണ്ടു വര്‍ഷ ലൈവ് ഇന്ററാക്ടീവ് ഓണ്‍ലൈന്‍ ക്ലാസ് റൂം പ്രോഗ്രാമിലെ വിദ്യാര്‍ഥി വേദ് ലഹോട്ടിയാണ് ജെ ഇ ഇ അഡ്വാന്‍സ്ഡ് 2024ല്‍ 360ല്‍ 355 സ്‌കോറോടെ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

ഫിറ്റ്ജീ പഞ്ചാബി ബാഗ് സെന്ററിലെ നാല് വര്‍ഷ ക്ലാസ് റൂം പ്രോഗ്രാം വിദ്യാര്‍ഥി ആദിത്യ അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്കും ഡല്‍ഹി എന്‍ സി ആര്‍ ടോപ്പറുമാണ്. 360ല്‍ 346 സ്‌കോറാണ് ആദിത്യയ്ക്ക് ലഭിച്ചത്.

ഫിറ്റ്ജീ രണ്ട് വര്‍ഷത്തെ ലൈവ് ഇന്ററാക്ടീവ് ഓണ്‍ലൈന്‍ ക്ലാസ് റൂം പ്രോഗ്രാമിലെ വിദ്യാര്‍ഥി രാജ്ദീപ് മിശ്ര ജെ ഇ ഇ അഡ്വാന്‍സ്ഡ് 2024ല്‍ അഖിലേന്ത്യാ തലത്തില്‍ ആറാം റാങ്ക് നേടി. 360ല്‍ 333 ആണ് സ്‌കോര്‍.

- Advertisement -
Ad image

ഫിറ്റ്ജീ സുപ്രിം ഫോര്‍ ഇയര്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാം വിദ്യാര്‍ഥി കെ തേജേശ്വര്‍ അഖിലേന്ത്യാ തലത്തില്‍ എട്ടാം റാങ്കും ആന്ധ്രപ്രദേശ് സംസ്ഥാന ടോപ്പറുമാണ്.

1997ല്‍ ആരംഭിച്ച ഫിറ്റ്ജീ വിവിധ ഒളിംപ്യാഡുകളില്‍ ഉള്‍പ്പെടെ ആധിപത്യം പുലര്‍ത്തിയിട്ടുണ്ട്. രാജ്യത്തുടനീളം 73 കേന്ദ്രങ്ങള്‍, രണ്ട് ഫിറ്റ്ജീ ഗ്ലോബല്‍ സ്‌കൂളുകള്‍, ആറ് ഫിറ്റ്ജീ വേള്‍ഡ് സ്‌കൂളുകള്‍, 10 ജൂനിയര്‍ കോളജുകള്‍, 72 അസോസിയേറ്റ് സ്‌കൂളുകള്‍ എന്നിവ ഉള്‍പ്പെടെ ഫിറ്റ്ജീക്കുണ്ട്.

TAGGED:
Share This Article
Leave a Comment
error: Content is protected !!