പതിനാലാമത് എഡിഷന്‍ ഖത്തര്‍ സാഹിത്യോത്സവ്: സ്വാഗതസംഘമായി

Web Desk
1 Min Read

ദോഹ: പ്രവാസി വിദ്യാര്‍ഥികളുടേയും യുവതയുടേയും സര്‍ഗശേഷിയും ആവിഷ്‌കാരങ്ങളും പരിപോഷിപ്പിക്കാനായി കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പതിനാലാമത് എഡിഷന്‍ ഖത്തര്‍ നാഷനല്‍ സാഹിത്യോത്സവിന് സ്വാഗതസംഘമായി.
റഹ്മത്തുല്ലാ സഖാഫി ചീക്കോട് (ചെയര്‍മാന്‍), ഉമര്‍ കുണ്ടുതോട് (ജനറല്‍ കണ്‍വീനര്‍), ജമാല്‍ അസ്ഹരി (ട്രഷറര്‍) എന്നിവര്‍ ഉന്നത ഭാരവാഹികളായ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

city exchange

ആര്‍ എസ് സി ഖത്തര്‍ നാഷനല്‍ ചെയര്‍മാന്‍ ഉബൈദ് വയനാടിന്റെ അധ്യക്ഷതയില്‍ മുഗളിനയില്‍ നടന്ന സംഗമം ഐ സി എഫ് ഖത്തര്‍ നാഷനല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മുസല്യാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആര്‍ എസ് സി ഗ്ലോബല്‍ ജി ഡി സെക്രട്ടറി ജലീല്‍ ബുഖാരി സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി. ആസ്വാദനത്തെ ഏറെ ഇഷ്ടപ്പെടുന്ന ന്യൂജന്‍ യുവത്വത്തിന് നന്മയുടെ സന്ദേശം വിളിച്ചോതുന്ന സാഹിത്യോത്സവുകള്‍ പ്രവാസലോകത്ത് ബദലുകള്‍ സൃഷ്ടിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ആര്‍ എസ് സി ഗ്ലോബല്‍ നേതൃത്വം ഹബീബ് മാട്ടൂല്‍, മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, നിഷാദ് അഹ്സനി, ഷഫീഖ് കണ്ണപുരം, നൗഫല്‍ ലത്തീഫി, ഷക്കീര്‍ അലി ബുഖാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉപദേശക സമിതി അംഗങ്ങളായി പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍, അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബ്ദുല്‍ സലാം ഹാജി പാപ്പിനിശേരി, അസീസ് സഖാഫി പാലോളി, അഹ്മദ് സഖാഫി പേരാമ്പ്ര, സിറാജ് ചൊവ്വ, കരീം ഹാജി കാലടി, മുഹമ്മദ് ഷാ ആയഞ്ചേരി, നൗഷാദ് അതിരുമട, ഉമര്‍ ഹാജി, കെ ബി ഹാജി, ഹബീബ് മാട്ടൂല്‍ എന്നിവരെ തെരഞ്ഞെടുത്തു. അഷ്റഫ് സഖാഫി തിരുവള്ളൂര്‍, ഹാഫിദ് ഫാറൂഖ് സഖാഫി എന്നിവര്‍ വൈസ് ചെയര്‍മാന്മാരും ജലീല്‍ ഇര്‍ഫാനി, ഹാരിസ് മൂടാടി എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്.

- Advertisement -
Ad image

ആര്‍ എസ് സി ഖത്തര്‍ നാഷനല്‍ ജനറല്‍ സെക്രട്ടറി ഹാരിസ് പുലശ്ശേരി സ്വാഗതം പറഞ്ഞ സംഗമത്തില്‍ ഐ സി എഫ് നാഷനല്‍ ഭാരവാഹികളായ അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, ഉമര്‍ കുണ്ടുതോട് ആശംസ അറിയിച്ചു സംസാരിക്കുകയും ആസിഫ് കൊച്ചന്നൂര്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!