

കൊച്ചി: പ്രശസ്ത പ്രോഡക്ട് ഡിസൈനറായ ആര്‍ട്ടിസ്റ്റ് ബ്രിജേഷ് ദേവറെഡ്ഡി ഒരുക്കുന്ന ഹൈപ്പ് ദി ബീസ്റ്റ് സോളോ എക്‌സിബിഷന്‍ ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് ഗാലറിയില്‍ നടക്കും. ആഗസ്ത് 9 മുതല്‍ നവംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം എല്ലാ ദിവസവും വൈകിട്ട് അഞ്ചരയ്ക്കാണ് ആരംഭിക്കുക.

ഫാഷനബിള്‍ ഉത്പന്നങ്ങളായ വസ്ത്രങ്ങളും ഷൂകളും സ്വന്തമാക്കുന്നതില്‍ അങ്ങേയറ്റം താത്പര്യമുള്ള ഹൈപ്ബീസ്റ്റ്കളെയാണ് പ്രദര്‍ശനം ലക്ഷ്യം വലിക്കുന്നത്.
ഡൂഡില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്‌നിക്കര്‍സ്, വസ്ത്രങ്ങള്‍ ഒക്കെയാണ് ഇവിടെ ഫാഷന്‍ പ്രേമികളെ കാത്തിരിക്കുന്നത്.

പ്രൊഡക്ട് ഡിസൈനിങ്ങില്‍ ബിരുദധാരിയായ ബഹുമുഖ പ്രതിഭയുമായ ബ്രിജേഷ് ദേവറെഡ്ഡിയാണ് ഈ പ്രദര്‍ശനം ഒരുക്കുന്നത്.
2013-ല്‍ തിരുവനന്തപുരത്തെ ലാ ഗാലറി 360, 2014 ചെന്നൈയിലെ ദക്ഷിണചിത്ര, 2015ല്‍ ലളിതകലാ അക്കാദമിഎന്നിവിടങ്ങളില്‍ അദ്ദേഹം സോളോ ഷോ നടത്തിയിരുന്നു.
ആദ്യത്തെ കേരള മ്യൂറല്‍ ആര്‍ട്ട് ഗ്രൂപ്പ് ഷോയും ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് ആര്‍ട്ടിസ്റ്റ് എക്‌സിബിഷനും കല്‍ക്കി സുബ്രഹ്മണ്യത്തിന്റെ പീസ് ബൈ പീസ് എക്‌സിബിഷനും തുടങ്ങി നിരവധി ഇവെന്റുകള്‍ സംഘടിപ്പിച്ച് തന്റെ മികവ് തെളിയിച്ച ക്യൂറേറ്ററായ ലത കുര്യന്‍ രാജീവാണ് ഹൈപ്പ് ദി സോളോയുടെയും ക്യൂറേറ്റര്‍. കേരള ലളിതകലാ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗം കൂടിയാണ് ലത കുര്യന്‍ രാജീവ്.

