തൊഴില്‍ നിയമങ്ങളെ കുറിച്ച് ഏകദിന ശില്‍പശാല

Web Desk
1 Min Read

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് കാലിക്കറ്റ് ഗ്രൂപ്പ് കോഴിക്കോട് എന്‍ ഐ ടിയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസുമായി സഹകരിച്ച് എം ബി എ, എം എസ് ഡബ്ല്യൂ, പി ജി ഡി എം ഹ്ര്യൂമന്‍ റിസോഴ്‌സ്) വിദ്യാര്‍ഥികള്‍ക്കായി തൊഴില്‍ നിയമങ്ങളെക്കുറിച്ച് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.

city exchange

സെപ്തംബര്‍ 17ന് എന്‍ ഐ ടിയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലാണ് ശില്പശാല. നാലു പതിറ്റാണ്ടായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പ്രമുഖ തൊഴില്‍ നിയമ വിദഗ്ധനും എന്‍ ഐ പി എം കേരള ചാപ്റ്റര്‍ ചീഫ് ഫാക്കല്‍റ്റിയുമായ വര്‍ക്കിച്ചന്‍ പേട്ടയാണ് ക്ലാസ്സുകള്‍ നയിക്കുന്നത്.

പഠനം കഴിഞ്ഞവരും പഠിച്ചു കൊണ്ടിരിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ തൊഴില്‍ നിയമങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ശില്പശാലക്ക് രൂപം നല്കിയിട്ടുള്ളതെന്ന് സംഘാടകര്‍ കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് കാലിക്കറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ നിസാമുദ്ദീന്‍ ഫിറോസ്, സെക്രട്ടറി അനിത സുമിത്, ട്രഷറര്‍ സ്മിതാ നായിക്ക്, വൈസ് ചെയര്‍പേഴ്‌സണ്‍ സമീറ, മുജീബുര്‍ റഹ് മാന്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!