ഇസ്രായേല്‍ ഉപരോധം നയിക്കുന്നത് ആധുനിക ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പട്ടിണിയിലേക്ക് യു എന്‍

Web Desk
2 Min Read

ഗാസ: ഗാസയിലെ ഇസ്രായേലിന്റെ നടപടികള്‍ക്കെതിരെ ഭക്ഷ്യാവകാശത്തെക്കുറിച്ചുള്ള യു എന്‍ പ്രത്യേക റാപ്പോര്‍ട്ടര്‍ കര്‍ശനമായ മുന്നറിയിപ്പ് നല്‍കി. അഭൂതപൂര്‍വവും വേഗത്തിലുള്ളതുമായ പട്ടിണിയാണ് ഗാസയിലുണ്ടാകുന്നതെന്നും ‘ആധുനിക ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ്’ പട്ടിണിയിലേക്കാണ് ഇസ്രായേല്‍ ഉപരോധം നയിക്കുന്നതെന്നും വിശേഷിപ്പിച്ചു.

city exchange

2.3 ദശലക്ഷം ആളുകളെ ഇത്ര വേഗത്തിലും പൂര്‍ണ്ണമായും പട്ടിണിയിലാക്കാന്‍ ഇസ്രായേലിന് എങ്ങനെ കഴിയും? എന്നാണ് ബുധനാഴ്ച ജനീവയില്‍ മറ്റ് യു എന്‍ പ്രത്യേക റാപ്പോര്‍ട്ടര്‍മാരുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ മൈക്കല്‍ ഫഖ്രി ചോദിച്ചത്.

എല്ലാ മാനുഷിക സഹായങ്ങളും ഗാസയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ ഇസ്രായേലിന്റെ ഉപരോധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് റാപ്പോര്‍ട്ടര്‍ ശ്രദ്ധ ആകര്‍ഷിച്ചു.

ഏതെങ്കിലും നിര്‍വചനം അനുസരിച്ച് ഇത് ഒരു വെടിനിര്‍ത്തല്‍ അല്ലെന്നും സൈനിക അക്രമത്തിന്റെ വേഗത കുറയ്ക്കലാണെന്നും എന്നാല്‍ പട്ടിണിയിലൂടെയുള്ള മരണത്തിലേക്ക് കടത്തിവിടുകയാണെന്നും പറഞ്ഞു.

- Advertisement -
Ad image

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള യു എന്‍ പ്രത്യേക റാപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ് മുന്നറിയിപ്പ് നല്‍കിയത് അക്രമം അവസാനിച്ചാലും വംശഹത്യ തുടരുമെന്നും കാരണം ഇതിനകം വരുത്തിയ നാശത്തിന് പരിഹാരം കാണാന്‍ മാര്‍ഗങ്ങളില്ലെന്നുമാണ്.

വെസ്റ്റ് ബാങ്കില്‍ വംശഹത്യ അക്രമം പുറത്തുവരുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടി. അക്രമത്തെ എക്കാലത്തെയും പോലെ രൂക്ഷം എന്ന് വിശേഷിപ്പിച്ചു.

നടപടിയെടുക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച അവര്‍ അന്താരാഷ്ട്ര സമൂഹത്തിന് എത്ര മുന്നറിയിപ്പുകള്‍ ആവശ്യമാണെന്ന് തനിക്കറിയില്ലെന്നും അവര്‍ക്ക് ഇനി നമ്മെ സംരക്ഷിക്കാന്‍ കഴിയാതെ വരുമ്പോള്‍ നമുക്ക് മനുഷ്യാവകാശങ്ങള്‍ വളരെയധികം നഷ്ടപ്പെടുമെന്നും പറഞ്ഞു.

മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ചുള്ള യു എന്‍ പ്രത്യേക റാപ്പോര്‍ട്ടര്‍ ബെന്‍ സോള്‍ ഗാസയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയെ അപലപിച്ചു. ഇത് ‘1945 മുതലുള്ള അന്താരാഷ്ട്ര ക്രമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും ഏറ്റവും അടിസ്ഥാനപരമായ നിയമങ്ങളുടെ ലംഘനമാണ്’ എന്ന് പറഞ്ഞു.

‘ബലപ്രയോഗത്തിലൂടെ വിദേശ പ്രദേശം ആക്രമിച്ച് പിടിച്ചെടുക്കുന്നതും അവിടുത്തെ ജനങ്ങളെ ബലമായി നാടുകടത്തുന്നതും ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശം നിഷേധിക്കുന്നതും നിയമവിരുദ്ധമാണ്’ എന്ന് സൗള്‍ വാദിച്ചു. ഗാസയ്ക്കായുള്ള ഏതൊരു ഭാവി പദ്ധതിയും അറബ് നേതൃത്വത്തിലുള്ള ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ ഫലസ്തീന്‍ ജനതയുടെ ഇഷ്ടവുമായി പൊരുത്തപ്പെടണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

‘വിശാലമായ മേഖലയില്‍ ഇസ്രായേലിന്റെ തുടര്‍ച്ചയായ നിയമവിരുദ്ധ സൈനിക പ്രകോപനത്തെ’ അദ്ദേഹം വിമര്‍ശിച്ചു.

മാര്‍ച്ച് ആദ്യം ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍, തടവുകാരെ കൈമാറല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനിച്ചു. ജനുവരി 19ന് ആരംഭിച്ച കരാര്‍, യു എസ് പിന്തുണയോടെ ഖത്തറും ഈജിപ്തും മധ്യസ്ഥത വഹിച്ചു.

2023 ഒക്ടോബര്‍ ഏഴു മുതല്‍ അമേരിക്കന്‍ പിന്തുണയോടെയാണ് ഇസ്രായേല്‍ ഗാസയില്‍ ആക്രമണം നടത്തുന്നത്. ഇതിന്റെ ഫലമായി മരിച്ചവരും പരിക്കേറ്റവരും ഉള്‍പ്പെടെ 160,000ത്തിലധികം ഫലസ്തീന്‍ ആളുകളുണ്ട്. അവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. ഇതിനകം 14,000ത്തിലധികം ആളുകളെ കാണാതായിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!