

ദോഹ: കെ എം സി സി സംസ്ഥാന ഭാരവാഹികള്‍ക്ക് ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. കാലിക്കറ്റ് നോട്ട്ബുക്ക് ഹോട്ടലില്‍ നടന്ന യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ എം സി സി ഭാരവാഹികളെ ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിക്കു വേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഷാള്‍ അണിയിച്ച് അനുമോദിച്ചു.

വര്‍ക്കിംങ്ങ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് നായര്‍ സ്വാഗതം പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ്, കെ എം സി സി പ്രസിഡന്റ് ഡോ. സമദ്, ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, ട്രഷറര്‍ പി എസ് എം ഹുസൈന്‍, ഒ ഐ സി സി ഇന്‍കാസ് ആക്ടിംഗ് പ്രസിഡന്റ് നിയാസ് ചെരുപ്പത്ത്, ജനറല്‍ സെക്രട്ടറിമാരായ മനോജ് കൂടല്‍, സിറാജ് പാലൂര്‍ എന്നിവര്‍ സംസാരിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തില്‍ ട്രഷറര്‍ ജോര്‍ജ് അഗസ്റ്റിന്‍ നന്ദി രേഖപ്പെടുത്തി.

