Community
‘നമ്മടെ പാലക്കാട്’ പ്രവര്‍ത്തന ക്യാമ്പയിനിന് സ്വാഗത സംഘം രൂപീകരിച്ചു

ദോഹ: കെ എം സി സി ഖത്തര്‍ പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കെ എം സി സി അംഗങ്ങള്‍ക്കായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കലാ കായിക മത്സരങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉള്‍ക്കൊള്ളിച്ച് സംഘടിപ്പിക്കുന്ന വാര്‍ഷിക ക്യാമ്പയിന്‍ ‘നമ്മടെ പാലക്കാട്’ വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ കെ എം സി സി പ്രവര്‍ത്തക സമിതി വിവിധ അംഗങ്ങളെ പങ്കെടുപ്പിച്ച് ചേര്‍ന്ന യോഗം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ശരീഫ് സാഗര്‍ ഉദ്ഘാടനം ചെയ്തു


പ്രവാസ ലോകത്ത് പാലക്കാടിന്റെ പ്രതിഭാ വിലാസം അടയാളപ്പെടുത്താന്‍ വ്യത്യസ്ത പരിപാടികളാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ജില്ലാ പ്രസിഡണ്ട് ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചു. ജില്ല പ്രവര്‍ത്തക സമിതി യോഗത്തില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി, ഫിനാന്‍സ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, ഇവന്റ് കോര്‍ഡിനേറിംഗ് കമ്മിറ്റി, വളണ്ടിയര്‍ കമ്മിറ്റി ഉള്‍പ്പടെ 140 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്.

മുഖ്യരക്ഷാധികാരികളായി കെ പി മുഹമ്മദാലി, കെ വി മുഹമ്മദ്, രക്ഷാധികാരികളായി ഷമീര്‍ മുഹമ്മദ്, നാസര്‍ ഫെസി, ഹനീഫ ബക്കര്‍, റോളക്‌സ് മുഹമ്മദ് ഹാജി എന്നിവരെ തെരഞ്ഞെടുത്തു. വി ടി എം സാദിഖ് ചെയര്‍മാനായും ജാഫര്‍ സാദിഖ് ജനറല്‍ കണ്‍വീനറായും അമീര്‍ തലക്കശ്ശേരി വര്‍ക്കിംഗ് കണ്‍വീനറുമായി ജില്ല, മണ്ഡലം ഭാരവാഹികളെയും ജില്ല സബ് കമ്മിറ്റി ഭാരവാഹികളെയും ജില്ല കൗണ്‍സില്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നല്‍കിയത്.


