

ആലുവ: ആശ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന രാപകല്‍ സമരത്തിന്റെ സന്ദേശവുമായി സംസ്ഥാനതലത്തില്‍ നടന്നു വരുന്ന ആശമാരുടെ രാപകല്‍ സമരയാത്രയ്ക്ക് ആലുവയില്‍ വിപുലമായ സ്വീകരണം നല്‍കാന്‍ സ്വാഗതസംഘത്തിന് രൂപം നല്‍കി.

ആലുവ അന്നപൂര്‍ണ്ണ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗം സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ‘ലോകചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ട ഐതിഹാസികമായ സ്ത്രീത്തൊഴിലാളി സമരത്തിനാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്ന്’ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ജില്ലാ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ വി പി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍മാരായ എം വി ലോറന്‍സ്, എ റെജിന, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍ ആര്‍ മോഹന്‍കുമാര്‍, കോണ്‍ഗ്രസ്സ് ആലുവ ബ്ലോക്ക് പ്രസിഡണ്ടും കീഴ്മാട് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ പി എ മുജീബ്, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, യു ഡി എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ എം കെ എ ലത്തീഫ്, ഇമാം അബ്ദുല്‍സലാം, കെ പി കൃഷ്ണന്‍കുട്ടി, ആലുവ പൗരാവകാശ സമിതി ചെയര്‍മാന്‍ സാബു പരിയാരത്ത്, വിവിധ രാഷ്ട്രീയ- ട്രേഡ് യൂണിയന്‍- സാമൂഹിക സംഘടനകളുടെ നേതാക്കളായ ഡൊമിനിക്ക് കാവുങ്ങല്‍, പി കെ എ ജബ്ബാര്‍, വിശ്വകലാ തങ്കപ്പന്‍, ആനീസ് ജോര്‍ജ്, സെലീന ജോണ്‍സണ്‍, എന്‍ എ രാജന്‍, സിനി മോള്‍ തോമസ്, സാഹിദ അബ്ദുല്‍ സലാം, ബിന്ദു വിജയന്‍, ആല്‍ഫിന്‍ രാജന്‍, അച്ചാമ്മ സ്റ്റീഫന്‍, ഷറഫുദ്ദീന്‍, പി സി അലക്‌സാണ്ടര്‍, എ ജി അജയന്‍, കെ പി സാല്‍വിന്‍, ജോണ്‍സണ്‍ ചൂരമന തുടങ്ങിയവര്‍ പ്രസംഗിച്ചു.
എം പിമാരായ ജെബി മേത്തര്‍, അഡ്വ. ഹാരിസ് ബീരാന്‍, എം എല്‍ എ അന്‍വര്‍ സാദത്ത്, ഇമാം അബ്ദുല്‍സലാം (രക്ഷാധികാരികള്‍), ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ (ചെയര്‍മാന്‍), വി പി ജോര്‍ജ് (ജനറല്‍ കണ്‍വീനര്‍) തുടങ്ങിയവര്‍ ഭാരവാഹികളായി 101 അംഗ സ്വാഗത സംഘത്തിന് യോഗം രൂപം നല്‍കി.
മെയ് അഞ്ചിന് കാസര്‍കോട് നിന്ന് ആരംഭിച്ച ആശാപ്രവര്‍ത്തകരുടെ രാപകല്‍ യാത്ര മെയ് 26ന് വൈകുന്നേരം അഞ്ചുമണിക്കാണ് ആലുവയില്‍ എത്തിച്ചേരുക. ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ഉള്‍പ്പെടെ വിപുലമായ ഒരു പൗരാവലി സമര യാത്രയെ സ്വാഗതം ചെയ്യും. അന്നേദിവസം ആലുവയുടെ തെരുവീഥിയിലാണ് ആശമാര്‍ അന്തിയുറങ്ങുക.

