തദ്ദേശ ജീവന സംരക്ഷണ യാത്ര 15ന് ആലുവയില്‍

Web Desk
1 Min Read

ആലുവ: കേരള ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന തദ്ദേശ ജീവന സംരക്ഷണ യാത്ര കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മെയ് 23 വരെ നടക്കും.

city exchange

തദ്ദേശ പൊതു സര്‍വീസിലെ ജീവനക്കാരെയും തദ്ദേശ സര്‍ക്കാരുകളെയും ജനസാമാന്യത്തെയും ദോഷകരമായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുമാണ് യാത്ര.

മെയ് 15 വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് എറണാകുളം ജില്ലയില്‍ യാത്ര എത്തിച്ചേരും. എറണാകുളം ജില്ലാതല സ്വീകരണം അങ്കമാലിയില്‍ നടക്കും.

എറണാകുളം ജില്ലാതല സ്വീകരണ യോഗം എ ഐ സി സി സെക്രട്ടറി റോജി എം ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ മുഖ്യപ്രഭാഷണം നടത്തും. അങ്കമാലി നഗരസഭാ ചെയര്‍മാന്‍ ഷിയോപോള്‍, പി ജെ ജോയ് എക്‌സ് എം എല്‍ എ, തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, വിവിധ സര്‍വീസ് സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ ജാഥയ്ക്ക് അഭിവാദ്യം അര്‍പ്പിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!