
ദോഹ: ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ (ഫോട്ടാ) അതിവിപുലമായ പരിപാടികളോടെ ഓണഘോഷം നടത്തി. റമദാ സിഗ്നലിലെ സാത്തര്‍ റസ്‌റ്റോറന്റ് ഹാളില്‍ നടന്ന ഓണഘോഷം തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഷാജി മാത്യു ഉദ്ഘാടനം ചെയ്തു. ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ഷെറിന്‍ തോമസ് ഓണ സന്ദേശം നല്കി.

ഫോട്ടാ പ്രസിഡണ്ട് ജിജി ജോണ്‍ അധ്യക്ഷത വഹിച്ചു. തോമസ് കുര്യന്‍ നെടുംതറയില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി റജി കെ ബേബി നന്ദിയും പറഞ്ഞു. ഫോട്ടാ രക്ഷാധികാരി ജോണ്‍ സി എബ്രഹാം ആശംസകള്‍ അറിയിച്ചു.

വഞ്ചിപാട്ട്, ചെണ്ടമേളം, മാവേലി തമ്പുരാനെ വരവേല്‍ക്കല്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, വിഭവസമൃദ്ധമായ ഓണ സദ്യ തുടങ്ങിയവ ആഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടി. അനീഷ് ജോര്‍ജ് മാത്യു, കുരുവിള കെ ജോര്‍ജ്, അനു എബ്രഹാം, റോബിന്‍ എബ്രഹാം കോശി, പ്രമോദ് മാത്യൂസ് മാന്‍ങ്കുളങ്ങര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
