അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷ മള്‍ട്ടി എന്‍ട്രി പെര്‍മിറ്റുമായി ദുബൈ

Web Desk
0 Min Read

ദുബൈ: വിദേശികളെ ആകര്‍ഷിക്കാനും വളര്‍ച്ച വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതികളുടെ ഭാഗമായി അന്താരാഷ്ട്ര കമ്പനികളിലെ ജീവനക്കാര്‍ക്ക് ദുബൈ അഞ്ച് വര്‍ഷത്തെ മള്‍ട്ടി എന്‍ട്രി പെര്‍മിറ്റ് അനുവദിച്ചു തുടങ്ങിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

city exchange

പുതിയ പെര്‍മിറ്റുകളിലൂടെ ജീവനക്കാര്‍ക്ക് ദുബൈയിലേക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാനും സമ്മേളനങ്ങളിലും എക്‌സിബിഷനുകളിലും യോഗങ്ങളിലും പങ്കെടുക്കാന്‍ സഹായിക്കുമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ട്വീറ്റ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!