ആര്‍ എസ് സി ഖത്തര്‍ പ്രവാസി സാഹിത്യോത്സവം 19ന്

Web Desk
1 Min Read

ദോഹ: കലാലയം സാംസ്‌ക്കാരിക വേദിക്ക് കീഴില്‍ നടക്കുന്ന പന്ത്രണ്ടാമത് എഡിഷന്‍ ഖത്തര്‍ പ്രവാസി സാഹിത്യത്സവ് 19ന് സമാപിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് ഇത്തവണ സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്.

city exchange

സാഹിത്യോത്സവ് കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍, പി എന്‍ ബാബുരാജ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. കലാ- സാംസ്‌ക്കാരിക- സാമൂഹ്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. കഥ, കവിത എന്നിവയില്‍ കലാലയ പുരസ്‌ക്കാര പ്രഖ്യാപനം വേദിയില്‍ നടത്തും. പി കെ പാറക്കടവ്, റഹീം പെണാട് എന്നിവരാണ് ജൂറി.

ബഡ്‌സ്, കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍ ജനറല്‍ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട്, സൂഫിഗീതം, സാഹിത്യ രചനാ മത്സരങ്ങള്‍, പ്രസംഗം, ഫാമിലി മാഗസിന്‍ തുടങ്ങി 64 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. അമ്പത്തിനാല് യൂണിറ്റ്, പന്ത്രണ്ട് സെക്ടര്‍, നാല് സെന്‍ട്രല്‍ മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചാണ് നാഷണല്‍ മത്സരത്തിന് പ്രതിഭകള്‍ എത്തുക.

- Advertisement -
Ad image

പ്രവാസ യുവതയുടെ സര്‍ഗശേഷി പരിപോഷിപ്പിക്കാനും കലയുടെ രംഗഭാഷ്യങ്ങള്‍ക്കപ്പുറത്ത് ബദലൊരുക്കിയും പുതിയ പ്രതിഭകള്‍ക്ക് അവസരം നല്കലാണ് സാഹിത്യോത്സവിന്റെ ലക്ഷ്യം. സാഘോഷം, സെമിനാര്‍, കലാലയം പുരസ്‌ക്കാരം എന്നിവ സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ നൗഫല്‍ ലത്തീഫി, ശംസുദ്ദീന്‍ സഖാഫി, അഫ്‌സല്‍ ഇല്ലത്ത്, നംഷാദ് പനമ്പാട്, ബഷീര്‍ നിസാമി എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!