മദര്‍ തെരേസ മാനവികതയുടെ മഹനീയത: ഷെവലിയാര്‍ സി ഇ ചാക്കുണ്ണി

Web Desk
1 Min Read

കോഴിക്കോട്: മദര്‍ തെരേസയെന്ന നാമം മാനവികതയുടെ മഹനീയമായ മൂന്നക്ഷരമാണെന്നും സമാനതകളില്ലാത്ത സേവന തത്പരതയും സന്യസ്ത ജീവിതവും സമന്വയിച്ച മഹത്തായ സമര്‍പ്പിത ജീവിതത്തിന്റെയും ത്യാഗത്തിന്റെയും ആള്‍ രൂപമായിരുന്നു മദറെന്നും മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ ഷെവലിയാര്‍ സി ഇ ചാക്കുണ്ണി പറഞ്ഞു.

city exchange

മദര്‍ തെരേസയുടെ 114-ാമത് ജന്മദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം വെസ്റ്റ് ഹില്‍ അനാഥമന്ദിരത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദര്‍ തെരേസ ജന്മദിനം അഗതി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സമാജം പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സുധീഷ് കേശവപുരി, വൈസ് പ്രസിഡന്റ് അഡ്വ. എം രാജന്‍, കമ്മറ്റി അംഗങ്ങളായ ഷാനേഷ് കൃഷ്ണ, എ വി ശങ്കരമേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!