
അങ്കമാലി: വീടിനകത്ത് വെച്ച് പാമ്പ് കടിയേറ്റ് ചികിത്സയില്‍ തുടരുന്ന അനോഷിനെ (10) ബെന്നി ബഹനാന്‍ എം പി അപ്പോളോ ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ചു. അനോഷിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ ടീമുമായി കുട്ടിയുടെ രോഗവസ്ഥ സംബന്ധിച്ച് ആശയ വിനിമയം നടത്തി. പുരോഗതി ഉണ്ടെന്ന് ക്ലിനിക്കല്‍ ഓപ്പറേഷന്‍ മേധാവി ഡോ. ദില്‍ഷാദ് അറിയിച്ചു.

ഏറ്റവും മികച്ച ചികിത്സ ഉറപ്പ് വരുത്തന്നതിനും കുടുംബത്തിന് ആശ്വാസമേകുവാന്‍
ചികിത്സ ചിലവ് പരമാവധി ലഘൂകരിക്കുന്നതിന് ഉള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം പി ആശുപത്രി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.
