ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ ക്വിറ്റ് ഇന്ത്യാ ദിനമാചരിച്ചു

Web Desk
1 Min Read

ദോഹ: ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യാദിനം ആചരിച്ചു.

city exchange

ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളില്‍ ജീവത്യാഗം ചെയ്ത ധീരരക്തസാക്ഷികള്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട്
ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച പരിപാടികള്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല ഉദ്ഘാടനം ചെയ്തു.

ഇന്ത്യ ശക്തമായ ജനാധിപത്യ, മതേതര രാഷ്ട്രമായി രൂപപ്പെടുത്തിയതിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി നിലകൊള്ളുന്നതിലും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റേയും അതിന്റെ മണ്‍മറഞ്ഞ സമുന്നതരായ നേതാക്കളുടേയും ത്യാഗോജ്ജ്വലമായ സംഭാവനകള്‍ സമീര്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അനുസ്മരിച്ചു.

- Advertisement -
Ad image

ക്വിറ്റ് ഇന്ത്യാ സമരങ്ങളുടെ ചരിത്രവും പ്രാധാന്യങ്ങളും വിവരിച്ചുകൊണ്ട് ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റിയംഗം ജോണ്‍ ഗില്‍ബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി. ‘പ്രവര്‍ത്തിക്കുക’ അല്ലെങ്കില്‍ മരിക്കുക’ എന്ന ഗാന്ധിജിയുടെ ആഹ്വാനത്തിലൂടെ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യ വിടുക എന്ന മുദ്രാവക്യവുമായി അഹിംസയിലും അക്രമരഹിത പാതയിലൂടെയും കൊടുമ്പിരിക്കൊണ്ട ഐതിഹാസികവും സംഭവ ബഹുലവുമായ നിരന്തര സമരങ്ങളുടെ ഉജ്ജ്വലമായ ഏടുകള്‍ ജോണ്‍ ഗില്‍ബര്‍ട്ട് എടുത്തു പറഞ്ഞു.

നാസ്സര്‍ വടക്കേകാട്, ജൂട്ടസ്സ് പോള്‍, സിറാജ് പാലൂര്‍, ഇന്‍കാസ് യൂത്ത് വിംഗ് പ്രസിഡണ്ട് നദീം, നാസര്‍ കറുകപ്പാടം, അഷറഫ്, പി എ നാസ്സര്‍, കുരുവിള ജോര്‍ജ്ജ്, ഷഹീന്‍ മജീദ്, അജത്ത് എബ്രഹാം, ശംസുദ്ദീന്‍ ഇസ്മയില്‍, ജോയ് പോള്‍, ജിജൊ ജോര്‍ജ്ജ്, ഫസ്സല്‍, നൈഫല്‍ കട്ടുപ്പാറ, സലീം ഇടശ്ശേരി, ഹാഷിം അപ്‌സര, രാഗേഷ് മഠത്തില്‍, വിനോദ്, നിയാസ് കോട്ടപ്പുറം തുടങ്ങിയവര്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ആശംസകളര്‍പ്പിച്ചു.

ജനറല്‍ സെക്രട്ടറി നിഹാസ് കോടിയേരി സ്വാഗതവും ജോര്‍ജ്ജ് അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!