

ദോഹ: ഖത്തര്‍ ഒ ഐ സി സി ഇന്‍കാസ് യൂത്ത് വിങ്ങിന്റെ യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷം വേറിട്ടതാക്കി പ്രവര്‍ത്തകര്‍ കൊണ്ടാടി. ഐ വൈ സി സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ ഇലക്ട്രിക് വീല്‍ചെയര്‍ പദ്ധതിയിലേക്കാണ് യൂത്ത് വിങ്ങ് പ്രവര്‍ത്തകര്‍ ഇന്‍കാസ് അധ്യക്ഷന്‍ സമീര്‍ ഏറാമലക്കു ഫണ്ട് കൈമാറിയതത്.
കേക്കുമുറിച്ചും ആഘോഷത്തിനു മാറ്റു കൂട്ടിയ പരിപാടിക്കു നദീം മാന്നാര്‍ അധ്യക്ഷത വഹിച്ചു.

പിന്നിട്ട വഴിയിലെ യൂത്ത് കോണ്‍ഗ്രസ് ചരിത്രവും പോരാട്ട വീര്യവും സഹപ്രവര്‍ത്തകരുമായി മാത്തന്‍ കോട്ടയം സംവദിച്ചു. നവിന്‍ കുര്യന്‍ സ്വാഗതവും ഷാഹിദ് നന്ദിയും പറഞ്ഞു. ആരിഫ്, അസീസ് പുറായില്‍, നിയാസ് കൊട്ടപ്പുറം, ഹാഫില്‍, സദ്ദാം, ഷാഹിന്‍ മജീദ്, ദുല്‍കിഫില്‍ തൃശൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
