Business
ഗ്രാന്‍ഡ് മാള്‍ മെഗാ പ്രൊമോഷന്റെ ഭാഗ്യവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബൈ ആന്റ് ഗെറ്റ് കാഷ് ആന്റ് കാര്‍ മെഗാ പ്രൊമോഷന്‍ അവസാന ഘട്ട വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും ബമ്പര്‍ സമ്മാനമായ ജെടൂര്‍ ടി2 കാറും വിതരണം ചെയ്തു. ഏഷ്യന്‍ ടൗണ്‍ പരിസരത്തു നടന്ന ചടങ്ങില്‍ സി ഇ ഒ. ശരീഫ് ബി സി സമ്മാന വിതരണത്തിന് നേതൃത്വം വഹിച്ചു. ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പി ആര്‍ മാനേജര്‍ സിദ്ധിഖ്, മറ്റു മാനേജ്മന്റ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.


10 ഭാഗ്യശാലികള്‍ക്ക് 5000 ഖത്തര്‍ റിയാല്‍ ക്യാഷ് ആണ് സമ്മാനമായി ലഭിച്ചത്. ബമ്പര്‍ സമ്മാനമായ പുതിയ മോഡല്‍ ജെടൂര്‍ ടി2 കാറും ഭാഗ്യ വിജയിക്ക് ലഭിച്ചു.

2025 ഏപ്രില്‍ ഒന്നിനു തുടങ്ങി ജൂണ്‍ 21 വരെയുള്ള മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയ മോഡല്‍ ജെറ്റൂര്‍ ടി2 കാറും 200,000 റിയാലിന്റെ ക്യാഷ് സമ്മാനവും നേടാനുള്ള അവസരം ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിരുന്നു. ഖത്തറിലെ ഏത് ഗ്രാന്‍ഡ് ഔട്ട്‌ലറ്റുകളില്‍ നിന്നും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ സമ്മാന പദ്ധതിയില്‍ പങ്കാളികളായി. ഖത്തര്‍ മിനിസ്ട്രി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തെരഞ്ഞെടുത്തത്.
‘ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയും ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുക’ എന്നതാണ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ലക്ഷ്യം എന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു. കൂടുതല്‍ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മെഗാ പ്രമോഷനുകള്‍ ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


