നാട്ടൊരുമ പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘നാട്ടൊരുമ’ പരിപാടിയുടെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം ഖത്തര്‍ കെ എം സി സി സംസ്ഥാന ഓഫീസില്‍ നടന്നു.

city exchange

കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാല്‍ ‘നാട്ടൊരുമ’യുടെ പോസ്റ്റര്‍ അന്‍വര്‍ കടവത്തിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു. അതോടൊപ്പം പരിപാടിയുടെ ഭാഗമായ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ജാഫര്‍ കല്ലങ്ങാടി അബ്ദുല്‍ റഹിമാന്‍ എരിയാലിന് കൈമാറി.

പരിപാടിയില്‍ നവാസ് ആസാദ് നഗര്‍, റഹീം ചൗകി, അഷ്റഫ് മഠത്തില്‍, അക്ബര്‍ കടവത്, സിദ്ദിഖ് പടിഞ്ഞാറ്, റഹീം ബളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ ഒരു ദിവസം നാടിന്റെ ഓര്‍മ്മകളിലേക്ക് തിരികെ പോവാനും നാട്ടിന്‍പുറത്തിന്റെ സാധ്യതകളേയും നാടന്‍ സംസ്‌കാരത്തേയും സ്മരിപ്പിക്കുന്നവയുമായി ഒരു കൂട്ടായ്മ ഒരുക്കുകയാണ് ‘നാട്ടൊരുമ’ എന്ന പരിപാടിയിലൂടെ കമ്മിറ്റി ലക്ഷ്യമിടുന്നത്.

- Advertisement -
Ad image

പണ്ടത്തെ നാടന്‍ കായിക മത്സരങ്ങള്‍, അണ്ടര്‍ ആം ക്രിക്കറ്റ് മത്സരം, നാടന്‍ വിഭവങ്ങളുടെയും ഓര്‍മ്മകളുടെയും രുചികള്‍, കലാസാംസ്‌കാരിക പ്രകടനങ്ങള്‍ തുടങ്ങി സമ്പന്നമായ പരിപാടികള്‍ ‘നാട്ടൊരുമ’ ദിനത്തില്‍ അണിയിച്ചൊരുക്കപ്പെടും.

Share This Article
Leave a Comment
error: Content is protected !!