ഗണിതവേഗത്തില്‍ ലോകറെക്കോര്‍ഡ് നേട്ടവുമായി ബഹ്‌റൈന്‍ പ്രവാസി വിദ്യാര്‍ഥി

Web Desk
0 Min Read

മനാമ: കണക്കിലെ കളികളില്‍ അത്ഭുത വേഗവുമായി ലോകറെക്കോര്‍ഡ് പട്ടികയില്‍ ഇടം നേടി ബഹ്‌റൈനിലെ മലയാളി വിദ്യാര്‍ഥി. പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി മുജീബിന്റെയും മുഫീദയുടെയും മകന്‍ മെഹ്ഫില്‍ സുല്‍ത്താന്‍ മുജീബാണ് മികവിന്റെ പടവുകള്‍ കയറിയത്.

city exchange

എലൈറ്റ് വേള്‍ഡ് റെക്കോര്‍ഡ്‌സ് സംഘടിപ്പിച്ച മത്സരത്തില്‍ 57 ഗണിത പ്രശ്‌നങ്ങള്‍ കേവലം മൂന്ന് മിനിറ്റിനുള്ളില്‍ പരിഹരിച്ചാണ് മെഹ്ഫില്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഐ സി എഫ് മനാമ റീജിയന്‍ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മജ്മഉ തഅലീമില്‍ ഖുര്‍ആന്‍ മദ്രസ്സ വിദ്യാര്‍ഥിയായ മെഹ്ഫിലിന്റെ ഈ ഉജ്ജ്വല നേട്ടം പ്രവാസി സമൂഹത്തിന് വലിയ അഭിമാനമാണ് നല്‍കുന്നത്.

Share This Article
Leave a Comment
error: Content is protected !!