
മനാമ: റമദാന്‍ വിശുദ്ധിയുടെ മാസം എന്ന ശീര്‍ഷകത്തില്‍ നടന്നു വരുന്ന ഐ സി എഫ് റമദാന്‍ ക്യാമ്പയിനിന്റെ ഭാഗമായി മദ്‌റസ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം ‘തിലാവ 2026’ സമാപിച്ചു.

സബ് ജൂനിയര്‍ വിഭാഗത്തില്‍ ഐസം മുഹമ്മദ് (ഹമദ് ടൗണ്‍) ഒന്നാം സ്ഥാനവും ഫഹദ് ഫൈസല്‍ (സല്‍മാബാദ്) രണ്ടാം സ്ഥാനവും മുഹമ്മദ് സമീഹ് (റിഫ) മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് അന്‍വര്‍ (ഹമദ് ടൗണ്‍), ഉമറുല്‍ ഫാറൂഖ് (റിഫ), മുഹമ്മദ് ശയാല്‍ (സല്‍ മാബാദ്) എന്നിവരും സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് നാസില്‍ (ഹമദ് ടൗണ്‍), അബ്ദുല്ല ഉമര്‍ (റിഫ), മുഹമ്മദ് മിസ്‌റാന്‍ (ഉമ്മുല്‍ ഹസം) എന്നിവരും ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ബഹ്‌റൈനിലെ പതിനൊന്ന് മദ്‌റസകളില്‍ നിന്നായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ തെരത്തെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ മാറ്റുരച്ച മത്സരം കെ കെ അബൂബക്കര്‍ ലത്വീഫി, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ എന്നിവര്‍ നിയന്ത്രിച്ചു. നാഷണല്‍തല വിജയികള്‍ മാറ്റുരയ്ക്കുന്ന ഇന്റര്‍നാഷണല്‍തല മത്സരം ഈ മാസം 27ന് നടക്കും.
എസ് ജെ എം പ്രസിഡണ്ട് മമ്മൂട്ടി മുസ്ല്യാരുടെ അധ്യക്ഷതയില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി പ്രസിഡണ്ട് കെ സി സൈനുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. നസീഫ് ഹസനി, ഉസ്മാന്‍ സഖാഫി, ശംസുദ്ധീന്‍ സുഹ്‌രി, ശിഹാബുദ്ധീന്‍ സിദ്ദീഖി എന്നിവര്‍ സംബന്ധിച്ചു.

