ഖത്തര്‍ എയര്‍വേസിന് ഇന്ത്യയില്‍ നിന്ന് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ്

Web Desk
1 Min Read

ദോഹ: ഖത്തര്‍ എയര്‍വൈസ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഖത്തര്‍ എവിയേഷന്‍ സര്‍വ്വീസസ്, ഖത്തര്‍ എയര്‍വൈസ് കാറ്ററിംഗ് കമ്പനി, ഖത്തര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി എന്നിവടങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യയില്‍ നിന്ന് വലിയ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

city exchange

പാചകം, കോര്‍പ്പറേറ്റ്, വാണിജ്യം, മാനേജ്‌മെന്റ്, കാര്‍ഗോ, കസ്റ്റമര്‍ സര്‍വീസ്, എഞ്ചിനീയറിംഗ്, ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ്, ഗ്രൗണ്ട് സര്‍വീസുകള്‍, സുരക്ഷ, ഡിജിറ്റല്‍, ഫ്രന്റ് ഓഫിസ്, അഡ്മിനിസ്‌ട്രേഷന്‍, സെയില്‍സ്, ഫിനാന്‍സ് തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുക.

അപേക്ഷകള്‍ സെപ്റ്റംബര്‍ 16 മുതല്‍ സ്വീകരിച്ച് തുടങ്ങും. ഖത്തര്‍ എയര്‍വേയ്സിന് എല്ലായ്‌പ്പോഴും ഇന്ത്യയുമായി പ്രത്യേക ബന്ധമുണ്ടെന്നും ഈ റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ വിപണിയോടുള്ള തങ്ങളുടെ പ്രതിബദ്ധത കൂടുതല്‍ ദൃഢമാക്കുകയാണെന്നും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കര്‍ അറിയിച്ചതായും ദ എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!