NEWS
മികച്ച സിനിമാ പി ആര്‍ ഓയ്ക്കുള്ള ‘ജവഹര്‍ പുരസ്‌കാരം’ പ്രതീഷ് ശേഖറിന്

കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ മികച്ച സിനിമാ പി ആര്‍ ഓയ്ക്കുള്ള ‘ജവഹര്‍ പുരസ്‌കാരം2024’ പ്രതീഷ് ശേഖറിന് ലഭിച്ചു. തിരുവന്തപുരത്തു നടന്ന ചടങ്ങില്‍ മന്ത്രി ചിഞ്ചുറാണിയാണ് പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ചത്.


മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ്, സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച വിജയ് ചിത്രം ലിയോ എന്നിവയുടെ പി ആര്‍ ഓ റോളില്‍ മികച്ച പ്രകടനമാണ് അംഗീകാരത്തിന് അര്‍ഹമാക്കിയത്. മാധ്യമ പ്രവര്‍ത്തകനായിരുന്ന പ്രതീഷ് ശേഖര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി മലയാളത്തിലെയും സൗത്ത് ഇന്ത്യയിലെയും ചിത്രങ്ങളുടെ പി ആര്‍ ഓ ആയി ജോലി ചെയ്യുകയാണ്.


