സമൂഹ നോമ്പുതുറയും കിറ്റു വിതരണവും

Web Desk
2 Min Read

രാമന്തളി: മുസ്‌ലിം ലീഗ്, ആര്‍ എം വൈ സി മുസ്‌ലിം യൂത്ത് ലീഗ് സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ റിലീഫ് ഉദ്ഘാടനവും ഇഫ്താര്‍ സംഗമവും ശ്രദ്ധേയമായി.

city exchange

നിര്‍ധനര്‍ക്കുളള ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് വിതരണം
സി എച്ച് മുഹമ്മദ് കോയ സൗധത്തില്‍ ശാഖാ മുസ്‌ലിം ലീഗ്- രാമന്തളി മുസ്‌ലിം യൂത്ത് സെന്റര്‍ (ആര്‍ വൈ സി) സംയുക്തമായുള്ള 150ഓളം കിറ്റ് വിതരണോദ്ഘാടനം രാമന്തളി മഹല്‍ ഖത്തീബ് അബൂ ഫിദ റഷാദി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി എം ലത്തീഫ്, കേരള പ്രവാസി ലീഗ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.

ശാഖ പ്രസിഡണ്ട് മുണ്ടക്കാല്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ നസീര്‍ സ്വാഗതം പറഞ്ഞു. പി എം ലത്തീഫ്, യു കെ.മുഹമ്മദ് കുഞ്ഞി, യു ടി. സഫീര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

ആസ്ഥാന പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് മുസ്‌ലിം ലീഗും യൂത്ത് ലീഗും സംയുക്തമായി സംഘടിപ്പിച്ച ഇഫ്ത്താറിന് ശാഖാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഖമറുസ്സമാന്‍, ജനറല്‍ സെക്രട്ടറി എം സി റിയാസ്, ട്രഷറര്‍ കെ പി ജമാല്‍ കെ കെ ഇസ്മായില്‍ കെ കെ സമീര്‍, ഒ കെ അഷ്‌റഫ്, എന്‍ പി ഇസ്ഹാഖ്, സി അസീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പയ്യന്നൂര്‍ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ കെ അശ്‌റഫ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് പി കെ ഷബീര്‍, അബൂദാബി രാമന്തളി പഞ്ചായത്ത് കെ എം സി സി പ്രസിഡണ്ട് സി എം ടി ഇസ്മായില്‍, ശാഖാ മുസ്‌ലിം ലീഗ് ട്രഷറര്‍ കെ പി അബ്ദുല്‍ ഗഫൂര്‍, പി ഹമീദ് മാസ്റ്റര്‍, മുണ്ടക്കാല്‍ മുഹമ്മദ് ഹസ്സന്‍, കോച്ചന്‍ അബ്ദുല്ല, കെ വി അബൂബക്കര്‍, പി പി സുലൈമാന്‍ ഹാജി, വി വി അബ്ദുല്‍ സലാം, കെ കെ സി അബ്ദുല്ല, കെ കെ സി അസൈനാര്‍, ഇ അബൂബക്കര്‍, പി എസ് ഷാനിദ്, കെ വി മുഹമ്മദ്, മോണക്കാട്ട് ഇബ്രാഹിം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മോണങ്ങാട്ട് മൊയ്തു, പി എം ശുഹൈബ, പോഷക സംഘനകളുടെ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!