സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. 2022- 23 വാര്‍ഷിക പദ്ധതിയിലെ പഞ്ചായത്ത് ആവിഷ്‌കരിച്ച ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ എന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭിന്നശേഷി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും ഉപകരണങ്ങള്‍ നിശ്ചയിക്കുന്നതിനുമാണ് ക്യാമ്പ് നടത്തിയത്.

city exchange

40 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിയുള്ളവര്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 89 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്.
ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ്, അംഗങ്ങളായ സി പി നൗഷാദ്, പി എസ് യൂസഫ്, സുബൈദ യൂസഫ്, ലൈല അബ്ദുല്‍ ഖാദര്‍, ലീന ജയന്‍, റംല അലിയാര്‍, അലീഷ ലിനീഷ്, കെ ദിലീഷ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ വിനീത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ക്യാമ്പിനു നേതൃത്വം നല്‍കിയത്.

Share This Article
Leave a Comment
error: Content is protected !!