പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റ് ഫണ്ട് അനുവദിക്കണം

Web Desk
1 Min Read

ആലുവ: അറബിക് അധ്യാപക ശാക്തീകരണത്തിന് വിവിധ ശില്പശാലകളും പരിശീലനങ്ങളും സംഘടിപ്പിക്കാന്‍ അറബിക് യൂണിറ്റിന് അനുവദിച്ചിരുന്ന ഫണ്ട് വെട്ടിക്കുറച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും അത് പുന:പരിശോധിക്കണമെന്നും കെ എ ടി എഫ് ആലുവ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. വി വൈ യൂനുസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് സി എസ് സിദ്ധിക്ക് ഉദ്ഘാടനം ചെയ്തു.

city exchange

ഭാരവാഹികളായി വി വൈ യൂനുസ് (പ്രസിഡന്റ്), ഹഫ്‌സത്ത് പി (ജനറല്‍ സെക്രട്ടറി), ഷക്കീര്‍ ഹുസൈന്‍ (ട്രഷറര്‍), ഹുസൈന്‍ കെ കെ (ഓര്‍ഗനൈസിങ്ങ് സെക്രട്ടറി), ഡോ. അബ്ദുസലാം, മുര്‍ഷിദ് എളയൂര്‍, അബ്ദുറസാഖ് വാഫി (വൈസ് പ്രസിഡന്റ്) സുഹൈല്‍ കോമത്ത്, നൗഷാദ് നൊച്ചിമ, സഫിയ കെ കെ (ജോ. സെക്രട്ടറി) സാജിത എസ് (വനിത വിങ് ചെയര്‍പേഴ്‌സണ്‍), റസീന കെ പി (വനിത വിങ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. എം എം നാസര്‍ വളയന്‍ചിറങ്ങര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Share This Article
Leave a Comment
error: Content is protected !!