Connect with us

Featured

അല്‍ സുബാറ, മുശൈരിബ് കപ്പലുകളുടെ സ്വീകരണത്തില്‍ അമീര്‍ പങ്കെടുത്തു

Published

on


ദോഹ: ഉമ്മല്‍ ഹൂല്‍ നേവല്‍ ബേസില്‍ ഖത്തര്‍ അമീരി നേവല്‍ ഫോഴ്സിന്റെ ‘അല്‍ സുബാറ’, ‘മുശൈരിബ്’ കപ്പലുകളുടെ സ്വീകരണ ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു.

കപ്പലിനേയും കപ്പലിന്റെ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെയും അവയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പരിശീലനത്തെക്കുറിച്ചും വിശദമാക്കിയ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
അല്‍ സുബാറ കപ്പലിനുള്ളില്‍ പരിശോധനാ പര്യടനം നടത്തിയ അമീറിന് കണ്‍ട്രോള്‍ റൂം, ഓപ്പറേഷന്‍സ് റൂം, കപ്പല്‍ നാവിഗേഷന്റെ ആധുനിക പ്രവര്‍ത്തന സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് വിശദീകരണം നല്കി.

മുശൈരിബ് കപ്പലിനെക്കുറിച്ചും സമുദ്രാതിര്‍ത്തികള്‍ നിരീക്ഷിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഖത്തര്‍ അമീരി നേവല്‍ ഫോഴ്സിന്റെ പങ്കിനെ കുറിച്ചുമുള്ള വിശദീകരണവും അമീര്‍ ശ്രദ്ധിച്ചു.

ചടങ്ങില്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ, ഖത്തര്‍ സായുധ സേനാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ (പൈലറ്റ്) സാലേം ബിന്‍ ഹമദ് ബിന്‍ അഖീല്‍ അല്‍ നബിത്, ഖത്തരി അമീരി നേവല്‍ ഫോഴ്സ് കമാന്റര്‍ സ്റ്റാഫ് മേജര്‍ ജനറല്‍ (സീ) അബ്ദുല്ല ബിന്‍ ഹസ്സന്‍ അല്‍ സുലൈത്തി, നിരവധി ഉന്നതര്‍, നയതന്ത്ര ദൗത്യങ്ങളുടെ തലവന്‍മാരും ഖത്തരി സായുധ സേനയിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും കമാന്‍ഡിംഗ് ഓഫീസര്‍മാരും ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.


error: Content is protected !!