

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറയില്‍
60 വയസ്സിനു മുകളിലുള്ളവര്‍ക്കായി ആരോഗ്യ സംരക്ഷണത്തിനായി ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന വയോ രക്ഷ പദ്ധതിയും ഗര്‍ഭിണികള്‍ക്കും പ്രസവശേഷമുള്ള അമ്മമാര്‍ക്കും നവജാത ശിശുക്കള്‍ക്കുമുള്ള
ആയുര്‍വേദ മരുന്ന് വിതരണ ക്ലിനിക്ക് മാതൃവന്ദനം എന്നീ പദ്ധതികളും തുടങ്ങി.

കുന്നുംപുറത്തുള്ള ചൂര്‍ണിക്കര പഞ്ചായത്ത് ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പന്‍സറിയില്‍ നടന്ന ഉദ്ഘാടനം എറണാകുളം ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം ജെ ജോമി ഉദ്ഘാടനം ചെയ്തു. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു.

മാതൃവന്ദനം പദ്ധതി ജില്ല പഞ്ചായത്ത് അംഗം റൈജ അമീര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഷീല ജോസ്, മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, അംഗങ്ങായ പി എസ് യൂസഫ്, ലൈല അബ്ദുല്‍ ഖാദര്‍, രമണന് ചേലാക്കുന്ന്, റംല അലിയാര്, മെഡിക്കല്‍ ഓഫീസര്‍ ബിനു ജോര്‍ജ്, എച്ച് എം സി അംഗങ്ങളായ ജി മാധവന് കുട്ടി, വിജയന് കുളത്തേരി, ബെന്നി ആളൂക്കാരന്‍, അഷറഫ് പള്ളത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ച്ചകളില്‍ വയോരക്ഷ ക്ലിനിക്ക് നടക്കുമെന്നും മാതൃവന്ദനം പ്രൊജക്ട് പ്രകാരമുള്ള മരുന്നുകള്‍ അര്‍ഹരായ അമ്മമാര്‍ക്ക് എല്ലാ വ്യാഴാഴ്ചകളിലും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വിതരണം ചെയ്യുമെന്നും മെഡിക്കല്‍ ഓഫീസര്‍ ബിനു ജോര്‍ജ് പറഞ്ഞു.

