
ദോഹ: ഖത്തര്‍ ചാരിറ്റി ജീവനക്കാരനും ഇന്‍കാസ് ഖത്തര്‍ മലപ്പുറം സീനിയര്‍ വൈസ് പ്രസിഡന്റും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയയിലെ സജീവ പ്രവര്‍ത്തകനുമായിരുന്ന പെരുമ്പടപ്പ് പുത്തന്‍ പള്ളി സ്വദേശി മുസ്തഫ പൂക്കാത്ത് (52) നാട്ടില്‍ നിര്യാതനായി.

ഒരു സര്‍ജറിക്ക് ശേഷം ഖത്തറില്‍ ചികിത്സയിലായിരുന്ന മുസ്തഫ അസുഖം വര്‍ധിച്ചതിനെ തുടര്‍ന്ന് ഒരുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്. സാമൂഹ്യ- സാംസ്‌കാരിക- സേവന രംഗങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ ഖത്തര്‍ മാനേജ്മെന്റ് കമ്മിറ്റി അംഗവുമായിരുന്നു.

ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് ആസഫ്, ഫാത്തിമ അസ്‌ലിന്‍. പിതാവ്: പരേതനായ അബ്ദുള്ളക്കുട്ടി. മാതാവ്: റുക്കിയ. സഹോദരന്‍ അസീസ് (ഖത്തര്‍ ചാരിറ്റി).
