

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് നിര്യാതനായി. പത്തനംതിട്ട ചിറ്റൂര്‍ സ്വദേശി അനീഷ് സലീം (36) ആണ് മരിച്ചത്. ലുസൈലില്‍ സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫിസറായിരുന്നു.

ഭാര്യ: അന്‍സിയ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റി അല്‍ ഇഹ്‌സാന്‍ അറിയിച്ചു.
