മൊബൈല്‍ മോഷ്ടാക്കള്‍ പിടിയില്‍

Web Desk
1 Min Read

കോഴിക്കോട്: പാളയത്ത് ഫ്രൂട്ട്‌സ് കടയില്‍ രാത്രിയില്‍ കിടന്നുറങ്ങുകയായിരുന്ന ജോലിക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയ രണ്ടു പേരെ സബ് ഇന്‍സ്‌പെക്ടര്‍ അഭിഷേക് എസി
ന്റെ നേതൃത്വത്തില്‍ കസബ പോലീസ് പിടികൂടി.
പാവങ്ങാട് പുതിയങ്ങാടി സീതാലയം രതീഷ് (36), ഇങ്ങാപ്പുഴ പുതുപ്പാടി പീടിക കുന്നുമ്മല്‍ സഫ്‌നാസ് (31) എന്നിവരാണ് പോലീസ് പിടിയിലായത്.

city exchange

സമീപപ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതികളെ തിരിച്ചറിയുകയും 24 മണിക്കൂറിനുള്ളില്‍ പിടികൂടുകയുമായിരുന്നു. ഇവരില്‍ നിന്നും നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു.

കസബ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എസ് അഭിഷേക്, സി പി ഒമാരായ എം മുനീര്‍, മുഹമ്മദ് സക്കറിയ, ടി കെ വിഷ്ണു പ്രഭ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!