

തിരുവനന്തപുരം: മുന്‍ മന്ത്രി ആര്‍ സുന്ദരേശന്‍ നായര്‍ (82) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

1981ലെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ആരോഗ്യം- ടൂറഇസം വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം എന്‍ എസ് എസിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍ ഡി പിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ ഡി പി സ്ഥാനാര്‍ഥിയായി രണ്ടു തവണ നെയ്യാറ്റിന്‍കരയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പി എസ് സി അംഗമായും കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും പ്രവര്‍ത്തിച്ച അദ്ദേഹം തിരുവനന്തപുരത്തെ പ്രശസ്ത സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ വിക്ടറിയുടെ ഉടമയും അധ്യാപകനുമായിരുന്നു.

