വേടന്‍ ലൈവ് ഇന്‍ ഖത്തര്‍ നവംബര്‍ 28ന്

Web Desk
0 Min Read

ദോഹ: വേടന്‍ ലൈവ് ഇന്‍ ഖത്തര്‍ നവംബര്‍ 28ന് ഏഷ്യന്‍ ടൗണ്‍ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെഹറാസ് മീഡിയയും ദോഹ സ്‌റ്റേജും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

city exchange

വാര്‍ത്താ സമ്മേളനം നടന്നുകൊണ്ടിരിക്കെ വേടന്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടത് കൗതുകമായി. സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടിയ വേടനെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങിനു പിന്നാലെ വേടന്‍ ദുബൈയിലെ പരിപാടിയിലേക്ക് പോയി.

ദോഹ സ്റ്റേജ് മുസ്്തഫ, കെ സി പ്രകാശന്‍, നിഷാദ്, റിച്ചു സിയാദ്, ഷൗക്കത്ത്‌ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!