ആലുവ സാമൂഹ്യ വിരുദ്ധരുടെ താവളമായി

Web Desk
1 Min Read

ആലുവ: ആലുവ സാമൂഹ്യ വിരുദ്ധരുടെ താവളമായ അവസ്ഥയിലാണെന്നും ആര്‍ക്കും അനാശ്യാസ കേന്ദ്രങ്ങള്‍ യഥേഷ്ടം നടത്താം എന്ന അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി ബി ജെ പി ആലുവ മണ്ഡലം കമ്മിറ്റി എം എല്‍ എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

city exchange

മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് പൊതുജനത്തെ ആക്രമിക്കുകയും അപായപ്പെടുത്തുന്നതും പതിവാകുന്നു. നഗരത്തിന്റെ പ്രധാന പ്രദേശങ്ങള്‍ ഇന്ന് ഇത്തരക്കാരുടെ പിടിയിലാണ്. യാതൊരു മാനദണ്ഡവും സുരക്ഷയുമില്ലാതെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ സജീവമാണ്. ഇത്തരത്തിലുള്ള അലംഭാവമാണ് അഞ്ചു വയസ്സുകാരി പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൃത്യമായ നിരീക്ഷണ സംവിധാനങ്ങളോ മാര്‍ക്കറ്റ്, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ വേണ്ടവിധത്തില്‍ ജനങ്ങള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ നടത്തുന്നതില്‍ എം എല്‍ എയുടെയും നഗരസഭയുടെയും ഭാഗത്തു നിന്ന് കുറ്റകരമായ അനാസ്ഥയാണ് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ആലുവയില്‍ നടന്ന ഈ കൊലപാതകത്തില്‍ ഇവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.

മാര്‍ച്ച് ബി ജെ പി ജില്ലാ പ്രസിഡന്റ് കെ എസ് ഷൈജു ഉദ്ഘാടനം ചെയ്തു. ആലുവ മണ്ഡലം പ്രസിഡന്റ് എ സെന്തില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

- Advertisement -
Ad image

വി കെ ഭസിത്കുമാര്‍, രൂപേഷ് പൊയ്യാട്ട്, ഷാജി മൂത്തേടന്‍, ദിനില്‍ ദിനേശ്, ലതാ ഗംഗാധരന്‍, എം എന്‍ ഗോപി, വൈശാഖ് രവീന്ദ്രന്‍, സേതുരാജ് ദേശം, പ്രദീപ് പെരുമ്പടന്ന, കെ ആര്‍ റെജി, എ സി സന്തോഷ്, എന്‍ മനോജ്, സലീഷ് ചെമ്മണ്ടൂര്‍, അരുണ്‍ കോടനാട്, കൗണ്‍സിലര്‍മാരായ പ്രീത പി എസ്, ശ്രീലതാ രാധാകൃഷ്ണന്‍, രമണന്‍ ചേലാക്കുന്ന്, വിജിത വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!