

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മാനേജിംഗ് കമ്മിറ്റി ഖത്തറില്‍ പുതുതായി നിയമിതനായ ഇന്ത്യന്‍ അംബാസഡര്‍ വിപുലിനെ സന്ദര്‍ശിച്ചു.

പ്രസിഡന്റ് എ പി മണികണ്ഠന്റെ നേതൃത്വത്തിലുള്ള ഐ സി സി സംഘം അംബാസഡറുമായി സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് തങ്ങളുടെ കാഴ്ചപ്പാടുകള്‍ കൈമാറി.

വരും മാസങ്ങളില്‍ ആസൂത്രണം ചെയ്ത വിവിധ സംരംഭങ്ങളെ കുറിച്ച് വിശദീകരിച്ചു. ഐ സി സിയുടെ പ്രവര്‍ത്തനങ്ങളെ അംബാസഡര്‍ അഭിനന്ദിക്കുകയും പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു.
ഇന്ത്യന്‍ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ശങ്ക്പാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

