
മനാമ: പ്രവാസി വെല്‍ഫെയര്‍ മനാമ സോണിന്റെ 2026- 27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മനാമ സോണല്‍ പ്രസിഡന്റ് ആയി അബ്ദുല്‍ ലത്തീഫ് കടമേരിയെയും ജനറല്‍ സെക്രട്ടറിയായി ബഷീര്‍ കെ പിയെയുമാണ് തെരഞ്ഞെടുത്തത്. മൊയ്തു തിരുവള്ളൂര്‍ വൈസ് പ്രസിഡന്റായും ബെനി ഞെക്കാട് അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. നിജും ഇദ്രിസ്, ബഷീര്‍ നരങ്ങോളി, അസ്ലം കെ, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് അമീന് എഫ്, നിസാം ഹനീഫ, അബ്ദുല്‍ ഹകീം, അംജദ് എ വാഹിദ് എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.

പ്രവാസികളുടെ ക്ഷേമത്തിലൂന്നി സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് നിയുക്ത ഭാരവാഹികള്‍ അറിയിച്ചു. പ്രവാസി സെന്ററില്‍ സംഘടിപ്പിച്ച പ്രവാസി വെല്‍ഫെയര്‍ മനാമ സോണ്‍ ജനറല്‍ ബോഡി യോഗത്തില്‍ പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറി ഇര്‍ഷാദ് കോട്ടയം പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു.
പ്രവാസി വെല്‍ഫയര്‍ വൈസ് പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ തിരഞ്ഞടുപ്പിന് നേതൃത്വം നല്കി. മുന്‍പ്രസിഡന്റ് അബ്ദുല്ല കുറ്റ്യാടി അധ്യക്ഷത വഹിച്ച ജനറല്‍ ബോഡി യോഗത്തിന് അസ്ലം വേളം സ്വാഗതം ആശംസിച്ചു. നിയുക്ത പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് കടമേരി നന്ദി പ്രകാശനം നടത്തി.

