ടൈ കേരള യൂണിവേഴ്സിറ്റി പ്രോഗ്രാമില്‍ വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ജേതാക്കള്‍

Web Desk
2 Min Read

കൊച്ചി: ടൈ ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ ടൈ കേരള സംഘടിപ്പിച്ച ടൈ യൂണിവേഴ്സിറ്റി പ്രോഗ്രാം 2025 കേരള ചാപ്റ്റര്‍ പിച്ച് കോംപറ്റിഷന്‍ വിജയികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥി സംരംഭകരെ സ്റ്റാര്‍ട്ടപ്പുകളിലൂടെ ഉയര്‍ത്തി കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് മാനേ കാന്‍ കോര്‍ ഇന്‍ഗ്രീഡിയന്‍സിന്റെ സഹകരണത്തോടെയാണ് ടൈ യൂണിവേഴ്സിറ്റി കേരള ചാപ്റ്റര്‍ പിച്ച് കോമ്പറ്റിഷന്‍ നടത്തിയത്.

city exchange

മലപ്പുറം വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ മുഹമ്മദ് അബ്ദുല്‍ ഗഫൂറിന്റേയും ഹിബാ ഫാത്തിമയുടേയും സ്റ്റാര്‍ട്ടപ്പ് ഫിക്സിറ്റ് ഒന്നാം സ്ഥാനം നേടി. അലന്‍ തോമസ് ഷാജി, അദ്വൈദ് മനോജ്, അഭിഷേക് പി അനില്‍ എന്നിവരുടെ ക്യാഷ്‌ക്രോ രണ്ടാം സ്ഥാനവും ആഷിക് ജോയ്, അവിനാഷ് വിനോദ്, അലന്‍ ജോഫി, ഫഹ്മ ഫാത്തിമ, നകുല്‍, ഐബല്‍, അയ്യപ്പദാസ്, സാം റൂബന്‍ എബ്രഹാം എന്നിവരുടെ സ്റ്റാര്‍ട്ടപ്പ് വെര്‍ബീ മൂ്ന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ടിങ്ങാണ് ടൈ സമ്മാനമായി നല്‍കുന്നത്.

സംസ്ഥാനത്തെ നാല്‍പതിലധികം കോളേജുകളില്‍ നിന്നും 105 അപേക്ഷകളാണ് ലഭിച്ചത്. ഹെല്‍ത്ത്‌ടെക്, അഗ്രിടെക്, എഡ്ടെക്, ഫുഡ്‌ടെക്, കണ്‍സ്യൂമര്‍ ഉത്പന്നങ്ങളും സേവനങ്ങളും, എന്റര്‍പ്രൈസ് ടെക്‌നോളജി, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ പുതുമകള്‍ അവതരിപ്പിച്ച് വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പ് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പട്ട പത്തു ടീമുകള്‍ക്ക് ടൈ അംഗങ്ങളുടെ മെന്റ്‌ററിംഗ് ഉറപ്പുവരുത്തിയിരുന്നു.

കേരള ഏയ്ഞ്ചല്‍ നെറ്റ്വര്‍ക്ക് പ്രസിഡണ്ടും നെക്സ്റ്റ് എജ്യുക്കേഷന്‍ ഇന്ത്യ സഹസ്ഥാപകനും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ രവീന്ദ്രനാഥ് കാമത്ത്, റോയ് വര്‍ഗീസ് ആന്‍ഡ് അസോസിയേറ്റ് മാനേജിംഗ് പാര്‍ട്ണര്‍ റോയ് ഐ വര്‍ഗീസ്, കേരള ഏയ്ഞ്ചല്‍ നെറ്റ്വര്‍ക്ക് സ്ഥാപക പ്രസിഡണ്ടും എം എന്‍ ഹോള്‍ഡിംഗ്സ് ചെയര്‍മാനുമായ അജിത് എ മൂപ്പന്‍ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

- Advertisement -
Ad image

കലൂര്‍ ഐ എം എ ഹൗസില്‍ നടന്ന ചടങ്ങില്‍ ടൈ കേരളാ പ്രസിഡണ്ട് വിവേക് കൃഷണ ഗോവിന്ദ്, ടൈ യൂണിവേഴ്സിറ്റി ചെയര്‍പേഴ്‌സനും ടീം വണ്‍ അഡ്വെര്‍ടൈസിങ് മാനേജിങ് ഡയറക്ടറുമായ വിനോദിനി സുകുമാര്‍, ടൈ കേരളാ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിവ്യ തലക്കലാത്ത്, കാന്‍കോര്‍ എച്ച് ആര്‍ വൈസ് പ്രസിഡണ്ട് മാര്‍ട്ടിന്‍ ജേക്കബ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ 2026 ജനുവരി നാലു മുതല്‍ ആറുവരെ ജയ്പൂരില്‍ നടക്കുന്ന ടൈ ഗ്ലോബല്‍ സമ്മിറ്റില്‍ കേരളത്തെ പ്രതിനിധീകരിക്കുമെന്ന് ടൈ കേരളാ ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ അടിക്കുറിപ്പ്:

ടൈ യൂണിവേഴ്സിറ്റി പ്രോഗ്രാം 2025 കേരള ചാപ്റ്റര്‍ പിച്ച് കോംപറ്റിഷന്‍ വിജയികളായ മലപ്പുറം വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ മുഹമ്മദ് അബ്ദുല്‍ ഗഫൂറും ഹിബാ ഫാത്തിമയും ടൈ കേരളാ പ്രസിഡണ്ട് വിവേക് കൃഷണ ഗോവിന്ദില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു. ദിവ്യതലക്കലാത്ത്, വിനോദിനി സുകുമാര്‍, അജിത് എ മൂപ്പന്‍, മാര്‍ട്ടിന്‍ ജേക്കബ്, റോയ് ഐ വര്‍ഗീസ്, രവീന്ദ്രനാഥ് കാമത്ത് എന്നിവര്‍ സമീപം

Share This Article
Leave a Comment
error: Content is protected !!