ഖത്തറില്‍ 452 പേര്‍ക്ക് കൂടി കോവിഡ്; ഒരാള്‍ കൂടി മരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറില്‍ ഫെബ്രുവരി 18ന് 452 പേര്‍ക്ക് പുതുതായി കോവിഡ് രോഗബാധയുണ്ടായി. കോവിഡിനെ തുടര്‍ന്ന് 86 വയസ്സ് പ്രായമായ ഒരാള്‍ മരിച്ചതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 661 ആയി.

city exchange

ഖത്തറിലുളളവരില്‍ 358 പേര്‍ക്കും വിദേശങ്ങളില്‍ നിന്നും ഖത്തറില്‍ മടങ്ങിയെത്തിയ 94 പേര്‍ക്കുമാണ് കോവിഡ് രോഗബാധയുണ്ടായത്. ഇതോടെ 6280 പേര്‍ക്കാണ് കോവിഡ് രോഗമുള്ളത്. ഇതുവരെയായി 353,346 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനകം 769 പേരാണ് കോവിഡ് മുക്തരായത്. ഇതോടെ 346,405 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനകം ആരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ 32 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!