

ദോഹ: പ്രവാസി ദോഹയുടെ നേതൃത്വത്തില്‍ ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഐ സി സി മുംബൈ ഹാളില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ എഴുത്തുകാരി കെ മാധവിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.


വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിത- സാഹിത്യ രംഗത്തേക്ക് വെളിച്ചം വീശുന്ന അനുസ്മരണ പ്രഭാഷണമാണ് കെ മാധവിക്കുട്ടി നിര്‍വഹിച്ചത്. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി വി റപ്പായി, കെ എം വര്‍ഗ്ഗീസ്, ഇഖ്ബാല്‍ ചേറ്റുവ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രവാസി ദോഹയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ജൂലൈ അഞ്ചിന് വൈക്കം മുഹമ്മദ് അനുസ്മരണവും ബഷീര്‍ പുരസ്‌ക്കാര പ്രഖ്യാപനവും നടത്താറുണ്ട്.

