നമ്മുടെ അടുക്കളത്തോട്ടം ദോഹ യുവ കര്‍ഷക മത്സരം സീസണ്‍ 5 വിജയികളെ പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: കുട്ടികളില്‍ ചെറുപ്രായം മുതല്‍ തന്നെ കൃഷിയോടുള്ള താത്പര്യവും അവബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നമ്മുടെ അടുക്കളത്തോട്ടം ദോഹ സംഘടിപ്പിച്ചുവരുന്ന യുവ കര്‍ഷക മത്സരം സീസണ്‍ 5ന്റെ 2025-ലെ വിജയികളെ പ്രഖ്യാപിച്ചു.

city exchange

ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഈ മത്സരം, കുട്ടികളില്‍ കൃഷിയോടുള്ള സ്‌നേഹവും ഉത്തരവാദിത്തബോധവും വളര്‍ത്തുന്നതിനുള്ള മികച്ച വേദിയായി മാറിയിരിക്കുകയാണ്.

കൃഷിയുടെ പ്രാധാന്യം, പ്രകൃതി സംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നിവയെക്കുറിച്ച് കുട്ടികള്‍ക്ക് പ്രായോഗികമായ അറിവ് പകര്‍ന്നു നല്‍കുന്നതിന് ആരംഭിച്ച മത്സരം ഓരോ വര്‍ഷവും കൂടുതല്‍ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. സ്വന്തം തോട്ടങ്ങളില്‍ കൃഷി ചെയ്യുകയും അത് പരിപാലിക്കുകയും ചെയ്യുന്നതിലൂടെ കുട്ടികളില്‍ ക്ഷമ, സര്‍ഗാത്മകത, പ്രകൃതിയോടുള്ള സ്‌നേഹം എന്നിവ വളര്‍ത്തിയെടുക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.

അഞ്ചാം സീസണില്‍ ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള നിരവധി യുവ കര്‍ഷകര്‍ ആവേശപൂര്‍വം പങ്കെടുത്തു. മികച്ച കൃഷിരീതി, തോട്ടം പരിപാലനം, പരിശ്രമം, പുതുമയാര്‍ന്ന ആശയങ്ങള്‍, മൊത്തത്തിലുള്ള പ്രകടനം എന്നിവ വിലയിരുത്തിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

- Advertisement -
Ad image

എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ ആമില്‍ മുഹമ്മദ്, ജിയന്ന തെരേസ് ജിറ്റോ എന്നിവര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. രാജഗിരി പബ്ലിക്ക് സ്‌കൂളിലെ ടി ലക്ഷ്മി ദാക്ഷായണി, ഉസ്താദ് കൗര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും ബിര്‍ള പബ്ലിക്ക് സ്‌കൂളിലെ നോയല്‍ അഭിലാഷ് സൈമണ്‍ മൂന്നാം സ്ഥാനവും നേടി.

ബിര്‍ള പബ്ലിക്ക് സ്‌കൂളിലെ അര്‍ജുന്‍ ബിജു പിള്ള, ഡി പി എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ പാര്‍വതി വിപിന്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനം നേടി.

Share This Article
Leave a Comment
error: Content is protected !!