
ദോഹ: അധ്യാപകരുടെ സമര്‍പ്പണത്തെയും വിദ്യാര്‍ഥികളുടെ വളര്‍ച്ചയ്ക്കായുള്ള അവരുടെ വിലപ്പെട്ട സംഭാവനകളെയും ആദരിച്ച് എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ (ഈവനിങ് ഷിഫ്റ്റ്) അധ്യാപക ദിനം ആഘോഷിച്ചു.

പ്രിന്‍സിപ്പല്‍ ഡോ. ഹമീദ ഖാദര്‍, സീനിയര്‍ വൈസ് പ്രിന്‍സിപ്പല്‍ ഷിഹാബുദ്ദീന്‍ പുലത്ത്, ഹെഡ്മിസ്ട്രസ് സമീന അഷ്ഫാഖ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിലും ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നതിലും അധ്യാപകര്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ച് പ്രിന്‍സിപ്പല്‍ സംസാരിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ഈവനിങ് ഷിഫ്റ്റിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റ് കെ ജി അധ്യാപകരെ പ്രത്യേകം ആദരിച്ചു. വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന സേവനത്തിനും സമര്‍പ്പണത്തിനുമുള്ള അംഗീകാരമായാണ് ആദരവ് സംഘടിപ്പിച്ചത്.
അധ്യാപകരോടുള്ള നന്ദിയും സ്‌നേഹവും പ്രകടിപ്പിച്ച് വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍, സീനിയര്‍ വൈസ് പ്രിന്‍സിപ്പല്‍, ഹെഡ്മിസ്ട്രസ് എന്നിവര്‍ക്ക് വിദ്യാര്‍ഥികള്‍ സ്‌നേഹോപഹാരങ്ങളും സമ്മാനിച്ചു.
ലക്കി ഡ്രോയും ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു. വിജയികള്‍ക്ക് പ്രിന്‍സിപ്പല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

