

ഫ്‌ളോറിഡ: മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രാ വിമാനത്തിന് തീ പിടിച്ചു. ലാന്റിംഗിനിടെ ഗിയര്‍ തകരാറായതിനെ തുടര്‍ന്നായിരുന്നു തീപിടുത്തം.

ഡൊമനിക്കന്‍ ബജറ്റ് കാരിയറായ റെഡ് എയറിനാണ് തീ പിടിച്ചത്. സാന്റോ ഡൊമിംഗോയില്‍ നിന്നും 130 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമായി വരികയായിരുന്നു വിമാനം. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഈ വിമാനം പുറത്തിറക്കിയത്.

അപകടത്തെ തുടര്‍ന്ന് മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിച്ച വിമാനത്തില്‍ നിന്നും യാത്രക്കാര്‍ പുറത്തേക്ക് രക്ഷപ്പെടുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തില്‍ നിന്നും ശക്തമായ കറുത്ത പുക പുറത്തേക്ക് വരുന്നതും ദൃശ്യങ്ങളിലുണ്ട്.
