കെ എന്‍ എ ഖാദര്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റ്: ഡോ. എം കെ മുനീര്‍

Web Desk
1 Min Read

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ കെ എന്‍ എ ഖാദര്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം കെ മുനീര്‍.
നടപടി പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ്. ഖാദറില്‍നിന്നു വിശദീകരണം തേടിയ ശേഷം തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും മുനീര്‍ പറഞ്ഞു.

city exchange

കഴിഞ്ഞ ദിവസം കോഴിക്കോട്ട് കേസരി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സ്നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് ഖാദര്‍ പങ്കെടുത്തത്. ഇതു സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
അതേസമയം, ദേശീയ വീക്ഷണമുള്ള ദേശസ്നേഹിയായ വ്യക്തി എന്ന നിലയിലാണ് കെ എന്‍ എ ഖാദറിനെ കേസരിയുടെ ഓഫിസില്‍ നടന്ന ചടങ്ങില്‍ ക്ഷണിച്ചതെന്ന് ആര്‍ എസ് എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖും കേസരി പത്രാധിപരുമായ ഡോ. എന്‍ ആര്‍ മധു പറഞ്ഞു.

മാനവിക നിലപാടുള്ള വ്യക്തിയാണ് ഖാദര്‍. കേസരി പരിപാടിക്കുവേണ്ടി താന്‍ നേരിട്ട് ക്ഷണിക്കുകയായിരുന്നു. ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം കെ എന്‍ എ ഖാദറിന് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ആര്‍ എസ് എസിന്റെ വേദി പങ്കിടുകയും ആദരവ് ഏറ്റുവാങ്ങുകയും ചെയ്ത കെ എന്‍ എ ഖാദറിന്റെ നടപടിയെ കുറിച്ച് മുസ്‌ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!