മുസ്‌ലിം ലീഗ് മഹാസംഗമം കോഴിക്കോട് കടപ്പുറത്ത്

Web Desk
1 Min Read

കോഴിക്കോട്: മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിച്ച ജില്ലാതല സംഗമങ്ങള്‍ക്കൊടുവിലുള്ള മഹാ സംഗമം വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്തു നടക്കും. കേരളത്തിന്റെ മനസ്സു തൊട്ട ഒരു യാത്രയുടെ പര്യവസാനമായാണ് മഹാസംഗമത്തിന് കോഴിക്കോട് കടപ്പുറം വേദിയാകുന്നത്.

city exchange

വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് ബീച്ചില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ നടക്കുന്ന മഹാ സമ്മേളനത്തില്‍ മുസ്്ലിംലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദര്‍ മൊയ്തീന്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജില്ലാ മുസ്്ലിംലീഗ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍, ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ ജില്ലയിലെ മത- സാംസ്‌കാരിക- കലാ- വ്യവസായ മേഖലയിലെ പ്രമുഖരുമായി സാദിഖലി ശിഹാബ് തങ്ങള്‍ ആശയ വിനിമയം നടത്തും. ജൂണ്‍ രണ്ടിന് കാസര്‍കോട് നിന്ന് ആരംഭിച്ച ജില്ലാ സംഗമങ്ങള്‍ അക്ഷരാര്‍ഥത്തില്‍ കേരളം ഏറ്റെടുക്കുകയായിരുന്നുവെന്ന് ജില്ലാ ലീഗ് നേതാക്കള്‍ പറഞ്ഞു. മുസ്്ലിംലീഗ് എക്കാലത്തും പ്രാധാന്യം നല്‍കിയ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പര്യടനം.

- Advertisement -
Ad image

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും പാണക്കാട് പി എം എസ് എ പുക്കോയ തങ്ങളും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഹൈദലി ശിഹാബ് തങ്ങളും മുസ്‌ലിംലീഗിന് നേതൃത്വം നല്‍കിയ കാലങ്ങളിലും സാമുദായിക ഐക്യത്തിനും സാഹോദര്വത്തിനും പ്രാധാന്യം നല്‍കിയാണ് പ്രവര്‍ത്തിച്ചത്. അതിന്റെ പിന്തുടര്‍ച്ചയുമായാണ് സാദിഖലി തങ്ങളുടെ പര്യടനം.

കാസര്‍ക്കോട് മുതല്‍ ഓരോ ജില്ലയിലും തങ്ങള്‍ക്ക് ഊഷ്മള വരവേല്‍പാണ് ലഭിച്ചത്. ഓരോ ജില്ലയിലെയും മത സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സുഹൃദ് സദസ്സുകളില്‍ സംബന്ധിക്കുകയും സാദിഖലി തങ്ങളുടെ ദൗത്യത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. വര്‍ഗീയതയും വിഭാഗീയതയും കലുഷിതമാക്കുന്ന സാമൂഹികാന്തരീക്ഷം കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിര്‍ബന്ധ ബുദ്ധിയാണ് ഈ യാത്രയുടെ പിന്നില്‍.

Share This Article
Leave a Comment
error: Content is protected !!