ഈദുല്‍ ഫിത്വറിന് ഖത്തറില്‍ ഒരാഴ്ച അവധി പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് അമീരി ദിവാന്‍ ഒരാഴ്ചക്കാലം അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, ഗവണ്‍മെന്റ് ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മാര്‍ച്ച് 17 ചൊവ്വാഴ്ച മുതല്‍ 23 തിങ്കളാഴ്ച വരെയാണ് അവധി. ജീവനക്കാര്‍ മാര്‍ച്ച് 24 ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണം.

city exchange

ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റേയും സാമ്പത്തിക സ്ഥാപനങ്ങളുടേയും ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റിയുടേയും സാമ്പത്തിക കേന്ദ്രങ്ങളുടേയും അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിക്കും.

Share This Article
Leave a Comment
error: Content is protected !!