പെരുമ്പടപ്പ് വടക്കൂട്ട് മഹല്ല് പ്രവര്‍ത്തക സംഗമം നടത്തി

Web Desk
0 Min Read

ദോഹ: പെരുമ്പടപ്പ് വടക്കൂട്ട് മഹല്ല് കമ്മിറ്റി (വി എം സി) ഖത്തര്‍ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. റകീബ് ചന്ദനത്തിന്റെ ഉദ്ഘാടനത്തോടെ ആരംഭിച്ച പരിപാടിയില്‍ ഖത്തര്‍ പ്രസിഡണ്ട് റിജാസ് അധ്യക്ഷത വഹിച്ചു.

city exchange

വടക്കൂട്ട് മഹല്ല് ഖത്തീബ് സയ്യിദ് ഫള്ല്‍ നഈമി ജിഫ്രി തങ്ങള്‍, മഹല്ല് പ്രസിഡണ്ട് മഠത്തില്‍ മുഹമ്മദ് ഹാജി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഖത്തറിലെ നീണ്ടകാല പ്രവാസികളായ വി എം സി പ്രതിനിധികളായ അഷ്റഫ് മഠത്തല്‍, റക്കീബ് ചന്ദനത്ത്, മജീദ് തൊഴഞ്ചിറത്ത്, നാസര്‍ ചിറ്റോത്തയില്‍ എന്നിവരെ ആദരിച്ചു.

ഇസ്മായില്‍ സ്വാഗതവും അന്‍സാര്‍ സി കെ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!